ബിജു മേനോൻ, പത്മപ്രിയ
ബിജു മേനോന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒരു തെക്കന്‍ തല്ലു കേസി'ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ശ്രീജിത്ത് എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിജു മോനോടൊപ്പം പത്മപ്രിയയാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ മലയാളചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്.
യുവ താരങ്ങളായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഇ-ഫോര്‍എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. എഴുത്തുക്കാരനും പത്ര പ്രവര്‍ത്തകനുമായ ജി.ആര്‍.ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്‌സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എന്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ 'ബ്രോ ഡാഡി 'യുടെ സഹ എഴുത്തുക്കാരന്‍ കൂടിയാണ് ശ്രീജിത്ത് എന്‍, സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-റോഷന്‍ ചിറ്റൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്.
Content Highlights: Biju Menon Oru Thekkan Thallu case Movie, Padmapriya, Nimisha Sajayan, Roshan Mathew
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..