സുരേഷ് ​ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ഭാ​ഗമാവാൻ ബിജു മേനോനും. ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മാത്യൂസ് തോമസ് ആണ്. ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ.

Excited to join Ottakkomban family and looking forward to work with Sureshettan again...

Posted by Biju Menon on Friday, 29 January 2021

ചിത്രത്തിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം.

കടുവാക്കുന്നേൽ കുറുവച്ചനെന്ന പേര് പിന്നീട് ഒറ്റക്കൊമ്പൻ എന്ന് മാറ്റുകയായിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.

Content Highlights : Biju Menon in Suresh gopi Movie Ottakomban Tomichan Mulakupadam