ചില ഓര്‍മകള്‍ അങ്ങനെയാണ്. പ്രിയപ്പെട്ടവര്‍ വിട്ടുപിരിഞ്ഞാലും അവരുടെ ഓര്‍മകളും അവരോടൊപ്പമുള്ള സുന്ദര നിമിഷങ്ങളും എന്നും നിലനില്‍ക്കും. ആ ഓര്‍മകളായിരിക്കും പിന്നീടുള്ള യാത്രയ്ക്കുള്ള നമ്മുടെ പ്രചോദനവും. അതുപോലെ സുന്ദരമായ ഒരു ഓര്‍മയാണ് സംഗീത സംവിധായകന്‍ ബിജിബാലിന് ഭാര്യ ശാന്തി. 

തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ബിജിബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്; വിവാഹവാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടത്. വൈകിട്ട് ഇടാം

santhi

'ഉള്‍ക്കടല്‍' എന്ന ചിത്രത്തിലെ ''ശരദിന്ദു മലര്‍ദീപ നാളം' എന്ന് തുടങ്ങുന്ന യുഗ്മഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരുന്നത്. ഇതാണ് പുഞ്ചിരികള്‍ മാത്രം എന്ന ക്യാപ്ഷനോടെ ബിജിബാല്‍ പങ്കുവച്ചത്. ഓ.എന്‍.വിയുടെ വരികള്‍ക്ക് എം.ബി ശ്രീനിവാസന്‍ ഈണം നല്‍കി പി ജയചന്ദ്രനും സല്‍മ ജോര്‍ജും ചേര്‍ന്നാണ് ഗാനം യഥാര്‍ഥത്തില്‍ ആലപിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തി ബിജിബാല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന്  മരിച്ചത്. രാമന്റെ ഏദന്‍തോട്ടം എന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ നൃത്തം ചിട്ടപ്പെടുത്തിയതും ശാന്തിയായിരുന്നു. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്. 

Content Highlights : bijibal wife santhi bijipal wedding anniversary song