ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിയാണ് വിജയ്-അറ്റ്ലി-നയന്‍താര കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബിഗിലിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. യുട്യൂബില്‍ നിമിഷനേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെ നേടിയ ട്രെയ്ലറിന് മാത്രമായി പ്രത്യേക ഷോ ഒരുക്കിയിരുന്നു തമിഴ്നാട്ടിലെ ചില തിയ്യറ്ററുകള്‍.
ചെന്നൈ ക്രോംപെട്ടിലുള്ള വെട്രി സിനിമാസ്, തിരുനെല്‍വേലിയിലെ റാം മുത്തുറാം സിനിമാസ് തുടങ്ങിയ തിയ്യറ്ററുകളിലൊക്കെ ഇത്തരത്തിലുള്ള ട്രെയ്ലർ സ്പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നു. സൂപ്പര്‍താരത്തിന്റെ ചിത്രത്തിന്റെ ആദ്യദിനത്തിനെന്നത് പോലെയാണ് ട്രെയ്ലര് ഷോയ്ക്കായി ആരാധകര്‍ തളളിക്കയറിയത്.
ടിക്കറ്റ് ഏര്‍പ്പെടുത്തിയാണ് വെട്രി സിനിമാസ് ട്രെയ്ലര് സ്പെഷ്യല്‍ ഷോ സംഘടിപ്പിച്ചത്. ഒരു രൂപയാണ് വെട്രി സിനിമാസ് ട്രെയ്ലർ ഷോ ടിക്കറ്റിന് ഈടാക്കുന്നത്. മുന്‍പും ഇതേപോലെ സൂപ്പര്‍താര ചിത്രങ്ങളുടെ ട്രെയ്ലറുകള്‍ക്ക് സ്പെഷ്യല്‍ ഷോ സംഘടിപ്പിക്കാറുള്ള തിയേറ്ററാണ് വെട്രി സിനിമാസ്. ടിക്കറ്റിന് രണ്ട് രൂപയാണെങ്കിലും ആരാധകരില്‍ മിക്കവരും ജിഎസ്ടി അടക്കം 30-35 രൂപ നല്കി ഓണ്‍ലൈനിലാണ് പലപ്പോഴും ടിക്കറ്റുകള്‍ വാങ്ങുന്നതെന്ന് വെട്രി തീയേറ്റര്‍ ഉടമ രാകേഷ് ഗൗതമനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
യൂട്യൂബില്‍ പുറത്തിറക്കുന്ന കണ്ടന്റ് അല്ല ഇതെന്നു തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രിന്റ് ആണെന്നും അതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണെന്നും ഇയാള്‍ വ്യക്തമാക്കി.
വിജയിന്റെ ദീപാവലി റിലീസായി തിയ്യറ്ററുകളിലെത്തുന്ന 'ബിഗിലി'ന്റെ ഒഫിഷ്യല്‍ ട്രെയ്ലർ ശനിയാഴ്ചയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. ഇതുവരെ യുട്യൂബില്‍ 2.9 കോടിക്ക് മുകളില്‍ കാഴ്ച്ചക്കാരെ ലഭിച്ച ട്രെയ്ലര് ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.
Content Highlights : Bigil trailer special screening in theaters in chennai Bigil vijay atlee nayanthara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..