ദീപാവലി ആഘോഷത്തിന് വെടിക്കെട്ടൊരുക്കി വിജയ് - അറ്റ്ലി ചിത്രം ബിഗില്‍. അച്ഛനായും മകനായും, കാമുകനായും റൗഡിയായും ഫുട്ബോള്കോച്ചായും ഇളയദളപതി വെളളിത്തിരയില്‍ ആടിതകര്ക്കുകയാണ്.
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന് കേരളത്തിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. വിജയുടെ കൂറ്റന്‍ കട്ട് ഔട്ടുകളില്‍ മാലചാര്‍ത്തിയും ബാന്റടിച്ച് നൃത്തംചവിട്ടിയുമാണ് ആരാധകര്‍ ബിഗിലിനെ ഏറ്റെടുത്തത്. കോഴിക്കോട് കോര്‍ണേഷന്‍ തീയേറ്ററില്‍ രാവിലെ 6.45ന് ആദ്യ പ്രദര്‍ശനം നടന്നു.
രക്ഷകനായാണ് നായകനെത്തുന്നതെങ്കിലും സ്ത്രീശാക്തീകരണത്തിന് ചിത്രം പ്രാധാന്യം നല്കുന്ന രംഗങ്ങളേറെയുണ്ട് ചിത്രത്തില്‍, ആഗ്രഹങ്ങളും സ്വപ്നങ്ങളും പുരുഷനുമാത്രമുള്ളതല്ലെന്നും ലക്ഷത്തിലെത്താന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് മാത്രമേ വിജയത്തിലെത്താന്‍ കഴിയൂവെന്നും ചിത്രം പറയുന്നു.
സ്ത്രീപക്ഷനിന്നുകൊണ്ടുള്ള ബിഗിലിലെ സിങ്കപ്പെണ്ണേ........ എന്നഗാനം ആര്‍പ്പുവിളികളോടെയാണ് തീയേറ്ററുകളില്‍ സ്വീകരിക്കപ്പെടുന്നത്. കയ്യടികള്‍ക്ക് ആരവം തീര്‍ത്ത് എ.ആര്.റഹ്മാനും സംവിധായകന് ആറ്റിലിയും പാട്ടിനകമ്പടിയായി ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. അമ്മയ്ക്കോ ഭാര്യയ്ക്കോ പെണ്‍സുഹൃത്തിനോ അങ്ങിനെ ഏതൊരു സ്ത്രീക്കും സമര്‍പ്പിക്കാവുന്ന വിമണ്‍ ആന്തമാണ് ചിത്രമെന്ന അണിയറപ്രവര്‍ത്തകരുടെ അവകാശവാദത്തോട് സംഭാഷണങ്ങളും രംഗങ്ങളും ചേര്‍ന്നു നില്‍ക്കുന്നുണ്ട്.
വിജയ് അച്ഛന്റേയും മകന്റേയും വേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.വിജയ്ക്ക് വില്ലനായെത്തുന്നത് ഫുട്ബോള്‍ ഇതിഹാസം െഎ.എം.വിജയനാണ്. കതിര്, ജാക്കിഷ്റോഫ്, വിവേക്, യോഗിബാബു തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. വിജയ്ക്കൊപ്പം എ.ആര്.റഹ്മാനും സംവിധായകന് അറ്റ്ലിയും ബിഗ് സ്ക്രീനിലെത്തി പ്രേക്ഷകരുടെ കയ്യടി വാങ്ങുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..