മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദീപാവലി ആശംസകള്‍ക്കൊപ്പം നായകന്‍ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്.
വെടിയൊച്ച കൊണ്ട് ഞെട്ടിക്കുന്ന പോസ്റ്ററില്‍ മോഹന്‍ലാല്‍ ആണ് പ്രത്യക്ഷപ്പെടുന്നത്. പോലീസ് കഥയാണ് ഈ ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം പറയുന്നതെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു.
2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിയറ്റ്‌നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, ജെന്‍സോ ജോസ്, ജനുവരിയിലാണ് റിലീസ്.
Content Highlights : big brother movie motion poster mohanlal siddique