മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പോലീസ് കഥയാണ് ഈ ആക്ഷന്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം പറയുന്നതെന്ന് നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റും സൂചിപ്പിക്കുന്നത്.
2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിയറ്റ്നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.
ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അഭിനയിക്കുന്നു.
ജനുവരിയില്‍ 16 ന് ചിത്രം പുറത്തിറങ്ങും.
Content highlights : Big Brother movie second Trailer Starring Mohanlal Directed by Siddique