അഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത്ത് കുമാര്‍ കേന്ദ്രകഥാപാത്രമാകുന്നു.
'അഞ്ജലി' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയായ പവനും വേഷമിടുന്നുണ്ട്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന അഞ്ജലി മെയ് ആദ്യവാരം ചിത്രീകരണം തുടങ്ങും.
മലയാളത്തിലെ മുന്‍നിര നടീ നടന്മാരും ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സിന്റെ രണ്ട് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. സംവിധായകന്‍ വി.കെ കരീം അണിയിച്ചൊരുക്കിയ താമര അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്.
Content Highlights : big boss contestant rajith kumar in anjali movie