വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും ആദ്യമായി സംവിധായകരാകുന്നു. പ്രൊഡക്ഷൻ കണ്ട്രോളറായ ബാദുഷയാണ് ‌ചിത്രം നിർമ്മിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും പിന്നാലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയവരുമാണ് വിഷ്ണുവും ബിബിനും. 

‌പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ബിബിനും വിഷ്ണുവും ചേർന്ന് തന്നെയാണ് രചനയും  നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം  ആരംഭിക്കും. 

വിവരം പങ്കുവച്ച് ബിബിൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്

പ്രിയമുള്ളവരെ,
2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാൻ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാൻ അറിയിക്കുകയാണ്,
വിഷ്ണു ഉണ്ണികൃഷ്ണനും ഞാനുംചേർന്ന് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.

ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിത്. അത് വേറൊന്നും കൊണ്ടല്ല, സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്..... പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലിയ ഉത്തരവാദിത്തം.
ഒരു തീരുമാനമെടുക്കാൻ കഴിയാതെ ചിന്തിച്ചു നിന്നപ്പോളാണ് മനസ്സിലേക്കൊരു ധൈര്യം കേറി വന്നത്, ആ ധൈര്യം നിങ്ങളാണ്..... നല്ലതിനെ നല്ലതെന്നു പറയാനും, മോശമായതിനെ വിമർശിക്കാനും, കൂടെ നിൽക്കാനും, നെഞ്ചോടു ചേർക്കാനും, ഇത് വരെ ഞങ്ങൾക്കൊപ്പം നിന്ന, ഞങ്ങളുടെ സിനിമയ്ക്കൊപ്പം നിന്ന, നിങ്ങൾ പ്രേക്ഷകർ‌.

അതുപോലെ തന്നെ ഞങ്ങളുടെ സിനിമകൾക്ക് ജീവൻ നൽകിയ സംവിധായകർ നാദിർഷിക്ക, നൗഫലിക്ക , നിർമ്മാതാക്കൾ ആൽവിൻ ആന്റണി ചേട്ടൻ , Dr. സക്കറിയ തോമസ്, ദിലീപേട്ടൻ, ആന്റോ ചേട്ടൻ , ബിനു സെബാസ്റ്റ്യൻ എന്നീ എല്ലാവരുടേയും പ്രാർത്ഥനയും, ഞങ്ങൾ ഗുരു തുല്യരായി കാണുന്ന സിദ്ദിഖ് സാർ, ഷാഫി സാർ, റാഫി സാർ എന്നിവരുടെ അനുഗ്രഹവും
ഞങ്ങളെ വിശ്വസിച്ചു ഈ സിനിമ നിർമ്മിക്കുന്ന ബാദുക്കയുടെ ചങ്കൂറ്റവും, എല്ലാത്തിനും ചങ്കായിട്ട് കൂടെ നിൽക്കുന്ന കൂട്ടുകാരുടെ പ്രോത്സാഹനവും,
ഞാനെന്ന വ്യക്തിക്ക് കാരണക്കാരായ അപ്പച്ഛന്റേം അമ്മിച്ചിയുടേം ആശിർവാദവും കൂടെ ഉണ്ടാകുമെന്നുള്ള ധൈര്യത്തിൽ,

അവഗണനകൾക്കിടയിൽ ഒരു ചെറു പുഞ്ചിരി നൽകിയ എല്ലാ നല്ലവരായ ആളുകളുടെ മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ട് ഞങ്ങൾ ആരംഭിക്കുന്നു, അനുഗ്രഹിക്കണം

പ്രിയമുള്ളവരെ, 2020 ഇന്നവസാനിക്കുകയാണ് നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വർഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ...

Posted by Bibin George on Wednesday, 30 December 2020

Content Highlights : bibin george vishnu Unnikrishnan to direct a movie produced by badhusha