
-
ലോകമെങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. വൈറസിന്റെ വ്യാപനം ഒരു പരിധി വരെ തടയാന്‍ മാസ്ക് ധരിക്കാനാണ് ഏവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
മാസ്ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാസ്ക് മാറ്റുന്ന ദിവസമാണ് പേടിയെന്നും ബിബിന്‍ കുറിക്കുന്നു.
ബിബിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
*ദൈവത്തിന്റെ പൊളി...*
ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു.
ദൈവത്തിന്റെ പേരില്‍ പിന്നങ്ങ് അടി തുടങ്ങി. കുത്തായി...വഴക്കായി.. കത്തിക്കല്‍ ആയി.
ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു.
ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാന്‍ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു.
No രക്ഷ.....
പ്രളയം കഴിഞ്ഞപ്പോള്‍ പിന്നേം തുടങ്ങി...
ഇടി.
അപ്പോള്‍ ദൈവം അവസാനത്തെ ടെക്നിക്ക് പുറത്തെടുത്തു.
ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു.
ചെറിയൊരു പേടിപ്പിക്കല്. അതുകൊണ്ടിപ്പോള്‍ ഇവിടെ, പള്ളി അടച്ചു.., അമ്പലം അടച്ചു. ആള് ദൈവങ്ങള്‍ ഓടി ഒളിച്ചു. തൊട്ടു മുത്താന്‍ ആളില്ലാതായി.
മനുഷ്യനെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തു മാസ്ക് ഇടുവിപ്പിച്ചു.
ഇപ്പോള്‍ മാസ്ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല.
അത് കലക്കി...
പൊളി സാനം....
പേടിയിതാണ്....,
മാസ്ക് മാറ്റുന്ന ദിവസം..???
ദൈവം പറയുന്നത്, 'ഇത് ലാസ്റ്റ് വാണിങ്ങാന്നാ'
നന്നായാല്‍.....
നന്നാവുവോ...?
നന്നാവുമായിരിക്കും....
ശ്രമിക്കാം.
__ബിബിന്‍ ജോര്‍ജ്ജ്
Content Highlights : Bibin George Facebook Post On corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..