ബിബിൻ ജോർജ്, അന്ന രാജൻ| Photo: Mathrubhumi Archives
ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്. കെ. ലോറൻസ് നിർമിക്കുന്ന പുതിയ ചിത്രത്തിൽ ബിബിൻ ജോർജും ജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിലെത്തുന്നു. അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷക ഇഷ്ടം നേടിയ അന്ന രേഷ്മ രാജനാണ് നായിക.
റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ച രാജീവ് ഷെട്ടി സ്വതന്ത്രസംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യർ അലക്സ്, രാജീവ് ഷെട്ടി എന്നിവർ ചേർന്ന് എഴുതുന്നു, കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകൾ ,
ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ, തുടങ്ങിയവർക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം- ബിജിബാൽ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല, പി. ആർ. ഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.
വിജയദശമി ദിനമായ ഒക്ടോബർ 26ന് സിനിമയ്ക്ക് കൊച്ചിയിൽ തുടക്കമാകും. സിനിമയുടെ ടൈറ്റിൽ ടീസർ അന്ന് രാവിലെ പത്തിന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടും.
Content Highlights: Bibin george Anna Rajan Movie Johny Antony Dharmajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..