മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് ഹിറ്റുകളിൽ ഒന്നാണ് മധു മുട്ടത്തിന്റെ കഥയിൽ ഫാസിൽ സംവിധാനം ചെയ്ത മണിചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഭൂൽഭുലയ്യ എന്ന പേരിൽ ഹിന്ദിയിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. അക്ഷയ് കുമാർ, വിദ്യാ ബാലൻ, അമീഷ പട്ടേൽ, പരേഷ് റാവൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഭൂൽ ഭുലയ്യ 2 റിലീസിന് തയ്യാറെടുക്കുകയാണ്.
അനീസ്കാ ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ, കിയാര അഡ്വാനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. തബുവും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നവംബർ 19ന് ചിത്രം പ്രദർശനത്തിനെത്തും. നിരവധി ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യപ്പെട്ടുവെങ്കിലും ആദ്യമായാണ് മണിചിത്രത്താഴിന് ഒരു രണ്ടാം ഭാഗമൊരുങ്ങുന്നത്.
ആദ്യ ഭാഗത്ത് നിന്ന് തീർത്തും വ്യത്യസ്തമായ കഥയാണ് രണ്ടാം ഭാഗത്തിലെന്നും ടൈറ്റിലിന് പുറമേ രണ്ട് ഗാനങ്ങളും ആദ്യ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടുണ്ടെങ്കിലും ചിത്രം തീർത്തും വ്യത്യസ്തമായിരിക്കുമെന്നും സംവിധായകൻ ബസ്മി മാധ്യമങ്ങളോട് വ്യക്തമാക്കി
content highlights : bhul bhulaiya 2 release date manichithrathazhu hindi remake karthik aryan kiara advani