പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തിലെത്തുന്ന ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം. 

എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ഉണ്ണി മുകുന്ദന്‍, രാഷി  ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണ് ഈ ചിത്രം.

Content Highlights: Bhramam Malayalam Movie Prithviraj Sukumaran to release in Amazon Prime video, October 7