സെയ്‍ഫ് അലി ഖാനും അര്‍ജുൻ കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ഭൂത് പോലീസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഹൊറര്‍ കോമഡി ചിത്രമായൊരുക്കുന്ന ഭൂത് പോലീസിൽ ജാക്വിലിൻ ഫെര്‍ണാണ്ടസും യാമി ഗൗതമും നായികമാരായെത്തുന്നു.

ഒരു എസ്റ്റേറ്റിൽ പ്രേതത്തെ ഒഴിപ്പിക്കാൻ സെയ്ഫും അർജുൻ കപൂറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എത്തുന്നതും. അവിടെ അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. 

പവൻ കിർപലാനിയാണ് സംവിധാനം. രമേഷ്, അക്ഷയ് പുരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ പതിനേഴിന് ചിത്രം പ്രദർശനത്തിനെത്തും. 

content highlights : Bhoot Police Trailer Saif Ali Khan Arjun Kapoor Jacqueline Fernandez Yami Gautam