മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഫാസിലിന്റെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഏറ്റവുമധികം റീമേയ്ക്കുകള്‍ ഉണ്ടായിട്ടുള്ള ചിത്രം എന്ന ഖ്യാതിയും മണിച്ചിത്രത്താഴിനുള്ളതാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിരുന്നു. 

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ 'ഭൂല്‍ ഭുലയ്യ'യായിരുന്നു മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് അക്ഷയ്കുമാറും ശോഭനയുടെ വേഷം വിദ്യാ ബാലനും സുരേഷ് ഗോപിയുടെ വേഷം ഷൈനി അഹൂജയുമായിരുന്നു കൈകാര്യം ചെയ്തത്. ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു.

ഇപ്പോഴിതാ ഭൂല്‍ ഭുലയ്യയ്ക്ക് രണ്ടാംഭാഗം ഒരുങ്ങുകയാണ്. പക്ഷേ പ്രിയദര്‍ശനോ അക്ഷയ്കുമാറോ രണ്ടാംഭാഗവുമായി സഹകരിക്കുന്നില്ല. അനീസ് ബസ്മിയാണ് ഭൂല്‍ ഭുലയ്യ 2 ഒരുക്കുന്നത്. കാര്‍ത്തിക് ആര്യനാണ് ചിത്രത്തിലെ നായകന്‍. എന്നാല്‍ മറ്റ് താരങ്ങള്‍ ആരൊക്കെയെന്നോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 2020 ജൂലൈ 31ന് ചിത്രം തീയേറ്ററുകളിലെത്തും. 

bhool bhulaiyaa

Content highlights : Bhool Bhulaiyaa Second Part Starring karthik Aaryan Bollywood