കാർത്തിക് ആര്യൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ഭൂൽ ഭുലയ്യ 2 റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 മാർച്ച് 25ന് തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്ററും പുറത്ത് വിട്ടു. 

പ്രിയദർശന്റെ സംവിധാനത്തിൽ  2007ൽ പുറത്തെത്തിയ 'ഭൂൽ ഭുലയ്യ'യുടെ രണ്ടാം ഭാ​ഗമാണ് ഭൂൽ ഭുലയ്യ 2. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റായിരുന്ന മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേയ്ക്ക് ആയിരുന്നു ചിത്രം. 

മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചത് അക്ഷയ്കുമാറും ശോഭനയുടെ വേഷം വിദ്യാ ബാലനും സുരേഷ് ഗോപിയുടെ വേഷം ഷൈനി അഹൂജയുമായിരുന്നു കൈകാര്യം ചെയ്തത്. ചിത്രം ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു.

എന്നാൽ രണ്ടാം ഭാ​ഗത്തിൽ പ്രിയദർശനോ അക്ഷയ്കുമാറോ സഹകരിക്കുന്നില്ല. അനീസ് ബസ്മിയാണ് ഭൂൽ ഭുലയ്യ 2 ഒരുക്കുന്നത്. കിയാര അദ്വാനി, തബു തുടങ്ങിയവരും ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ട്. 

Content highlights : Bhool Bhulaiyaa Second Part release date out Starring karthik Aaryan manichithrathazhu remake