അവന്റെ പേരുപറഞ്ഞാൽ നീ ചിലപ്പോൾ അവന്റെ കാലിൽ വീഴും; കൈതി റീമേക്ക് 'ഭോലാ'യുടെ ടീസർ


നായകന്റെ പേര് പറയാതെ ആരാണയാൾ എന്ന ചോദ്യമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ത്രീഡിയിലാണ് ചിത്രമെത്തുക.

ഭോലായിൽ അജയ് ദേവ്​ഗൺ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജയ് ​ദേവ്​ഗൺ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഭോലായുടെ ടീസറെത്തി. അജയ് ദേവ്​ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കൈതിയുടെ റീമേക്ക് ആണ് ഭോലാ.

ഒരു അനാഥാലയവും ജയിലുമാണ് ടീസറിലുള്ളത്. നായകനേക്കുറിച്ചുള്ള വിവരണമാണ് പശ്ചാത്തലത്തിൽ. നായകന്റെ പേര് പറയാതെ ആരാണയാൾ എന്ന ചോദ്യമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ത്രീഡിയിലാണ് ചിത്രമെത്തുക.



തബു, അമലാ പോൾ എന്നിവരും താരനിരയിലുണ്ട്. അസീം ബജാജ്, ജി.സി.ബി.ടി എന്നിവരാണ് ഛായാ​ഗ്രഹണം. സന്ദീപ് കെവ്ലാനി, ആമിൽ കെയാൻ ഖാൻ എന്നിവരാണ് അവലംബിത തിരക്കഥ. അങ്കുഷ് സിങ്, ശ്രീധർ രാജ്യാഷ് ഡ്യൂബേ എന്നിവർ അവലംബിത സംഭാഷണങ്ങളും രചിച്ചിരിക്കുന്നു.

ഭൂഷൺ കുമാർ, ക്രിഷൻ കുമാർ, എസ്.ആർ. പ്രഭു, എസ്.ആർ പ്രകാശ് ബാബു, റിലയൻസ് എന്റർടെയിൻമെന്റ് എന്നിവർ ചേർന്നാണ് ഭോലായുടെ നിർമാണം. കുമാർ മം​ഗാർ പഥക്, വിക്രാന്ത് സുരീന്ദർ ശർമ എന്നിവരാണ് സഹനിർമാതാക്കൾ.

Content Highlights: bholaa teaser, ajay devgn new directorial movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented