ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ


1 min read
Read later
Print
Share

യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ​ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാൻഷയുടെ മരണവും സംഭവിച്ചത്

നടി ആകാംക്ഷാ ഡൂബേ | ഫോട്ടോ: www.instagram.com/akankshadubey_official/

വാരണാസി: ഭോജ്പുരി നടി ആകാംക്ഷാ ഡൂബേ (25)യെ വാരണാസിയിൽ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിലെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഒരു വീഡിയോ അവർ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഹിലോരേ മാരേ എന്ന പ്രശസ്ത ഭോജ്പുരി ​ഗാനത്തിനൊപ്പം ആകാംക്ഷ ചുവടുവെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. കണ്ണാടിക്ക് മുന്നിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

യേ ആരാ കഭീ ഹരാ നഹീ എന്ന് തുടങ്ങുന്ന തന്റെ പുതിയ ​ഗാനം പുറത്തുവന്ന അതേദിവസം തന്നെയാണ് ആകാംക്ഷയുടെ മരണവും സംഭവിച്ചത്. ഭോജ്പുരിയിൽ നിരവധി ആരാധകരുള്ള നടികൂടിയാണ് ആകാംക്ഷ. ഭോജ്പുരിയിലെ പ്രശസ്ത പവൻ സിങ്ങിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അവർ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഭോജ്പുരി സിനിമാ മേഖലയിലെ ഡ്രീം ​ഗേൾ എന്നറിയപ്പെടുന്ന നടിയാണ് ആകാംക്ഷ. മിർസാപുരിലെ വിന്ധ്യാചലാണ് സ്വദേശം. ഐ.പി.എസ് ഉദ്യോ​ഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആ​ഗ്രഹമെങ്കിലും സിനിമയുടെ വഴിയാണ് ആകാംക്ഷ തിരഞ്ഞെടുത്തത്. മേരി ജങ് മേരാ ഫൈസ്ലാ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

മുഝ് സേ ശാദി കരോ​ഗി, വീരോം കി വീർ, ഫൈറ്റർ കിങ്, കസം പൈദാ കർനേ കി 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഭോജ്പുരിയിലെ മറ്റൊരു നടനായ സമർ സിം​ഗുമായുള്ള ബന്ധത്തേക്കുറിച്ച് ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ആകാംക്ഷ തുറന്നുപറഞ്ഞത്.

Content Highlights: bhojpuri actress akansha dubey found dead at varanasi, akansha dubey news

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Actor Ashish Vidyarthi

1 min

'ആശിഷ് വിദ്യാര്‍ത്ഥി വിശ്വാസവഞ്ചന കാണിച്ചിട്ടില്ല'; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ആദ്യഭാര്യ

May 26, 2023


Ashish Vidyarthi

'പിരിയാതിരിക്കാൻ പരമാവധി ശ്രമിച്ചു, പക്ഷേ ആരെങ്കിലും വിട്ടുവീഴ്ച ചെയ്തേ മതിയാവുമായിരുന്നുള്ളൂ'

May 27, 2023


mumbaikar

1 min

വീണ്ടുമൊരു ലോകേഷ് ചിത്രം കൂടി ബോളിവുഡിലേക്ക്; സംവിധാനം സന്തോഷ് ശിവൻ, പ്രധാന വേഷത്തിൽ വിജയ് സേതുപതി

May 27, 2023

Most Commented