new movie releases
തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രങ്ങളുടെ സ്ട്രീമിങ്ങുമായി വിവിധ ഓടിടി പ്ലാറ്റ്ഫോമുകൾ. ഭീഷ്മപർവം, പട, നാരദൻ,വെയിൽ, മെമ്പർ രമേശൻ ഒമ്പതാം വാർഡ്, ഹേ സിനാമിക, രാധേശ്യാം തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഓടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.
പട, നാരദൻ, വെയിൽ, രാധേശ്യാം ആമസോൺ പ്രൈമിൽ
പടയും നാരദനും വെയിലും ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. മാർച്ച് 30നാണ് പടയുടെ സ്ട്രീമിങ്ങ്. കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീഷ് പോത്തന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ആന്‍ഡ് ഡ്രാമ ത്രില്ലറായ പടയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കമല്‍ കെ. എം ആണ്.
ഏപ്രിൽ 8നാണ് നാരദന്റെ സ്ട്രീമിങ്ങ്. ആഷിഖ് അബു സംവിധാനം ചെയ്ത നാരദനില്‍ ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്, വിജയരാഘവന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷെയ്ൻ നിഗം നായകനായെത്തുന്ന വെയിൽ ഏപ്രിൽ 15ന് റിലീസ് ചെയ്യും. ശരത് മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെയിലില്‍ ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ശ്രീരേഖ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാം ഏപ്രിൽ ഒന്നിന് സ്ട്രീമിങ്ങ് തുടങ്ങും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക.
ഭീഷ്മപർവം ഹോട്സ്റ്റാറിൽ
മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ഭീഷ്മപർവം ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിങ്ങ് തുടങ്ങും. മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ബിഗ് ബി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഭീഷ്മപര്‍വ്വം ശ്രദ്ധ നേടിയിരുന്നു.
ദുൽഖറിന്റെ ഹേ സിനാമിക നെറ്റ്ഫ്ലിക്സിൽ
ദുൽഖർ സൽമാൻ നായകനായെത്തുന്ന ഹേ സിനാമിക നെറ്റ്ഫ്ലിക്സിൽ ഏപ്രിൽ ഒന്നിന് പ്രദർശനത്തിനെത്തും. പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ കാജൽ അഗർവാളും അതിഥി റാവുവുമാണ് നായികമാർ
അര്ജ്ജുന് അശോകന് നായകനായെത്തിയ ‘മെമ്പര്‍ രമേശന് ഒൻപതാം വാര്‍ഡ്’ഏപ്രിൽ ഒന്നിന് സീ5ൽ റിലീസിനെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..