മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. നടിമാരായ നസ്രിയ നസീം, ജ്യോതിര്‍മയി എന്നിവര്‍ ക്ലാപ്പ് ബോര്‍ഡ് അടിച്ചാണ് സിനിമയ്ക്ക് തുടക്കമായത്. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്. ബിഗ്ബിയുടെ രണ്ടാംഭാഗം ബിലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിലാലിന് മുന്‍പ് ഭീഷ്മ പര്‍വ്വം പ്രദര്‍ശനത്തിനെത്തും.

മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, മാല പാര്‍വ്വതി, രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലുണ്ട്. 

ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യം സംഗീതവും നിര്‍വഹിക്കുന്നു. ദിലീപ് പോത്തന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ദേവദത്തിന്റെ ആദ്യ തിരക്കഥയാണ് ഭീഷ്മ പര്‍വ്വം. വസ്ത്രാലങ്കാരം- സമീറ സനീഷ്, അഡിഷ്ണല്‍ സ്‌ക്രീന്‍ പ്ലേ- പി.ടി രവിശങ്കര്‍, അഡീഷ്ണല്‍ ഡയലോഗ്- ആര്‍.ജെ മുരുകന്‍.

Content Highlights: Bheeshma Parvam movie begins Mammootty, Amal Neerad, Nazriya, Jyothirmayi claps together