മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പര്‍വ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ എന്റര്‍ടെയിനര്‍ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ആദ്യത്തോടെ ആരംഭിക്കും.

രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയാകും എന്ന വിവരം പുറത്തുവന്നിട്ടില്ല.

ബിഗ്ബിയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ്ബിയുടെ രണ്ടാംഭാഗം ബിലാല്‍ പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ ബിലാലിന് മുന്‍പ് ഭീഷ്മ പര്‍വ്വം പ്രദര്‍ശനത്തിനെത്തും. 

Posted by Mammootty on Sunday, 7 February 2021

Content Highlights: Bheeshma Parvam Mammootty in new get up Amal Neerad Movie