Mammootty
മമ്മൂട്ടി ചിത്രം ഭീഷ്മ പർവത്തിലെ ഡിലീറ്റഡ് രംഗം പുറത്ത്. അബു സലീമിനാെപ്പമുള്ള ഒരു രംഗമാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തുന്ന ചിത്രത്തിൽ സന്തതസഹചാരിയായ ശിവൻകുട്ടിയെന്ന കഥാപാത്രത്തെയാണ് അബു സലീം അവതരിപ്പിക്കുന്നത്. അമൽ നീരദാണ് ചിത്രത്തിന്റെ സംവിധായകൻ.
അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പർവം പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയിരുന്നു . ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകൾ നേരത്തെ തരംഗമായി മാറിയിരുന്നു. ചിത്രത്തിൽ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.
Content Highlights: Bheeshma Parvam deleted scene Mammootty Abu Salim Amal Neerad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..