Bheemla Nayak trailer
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 'ഭീംല നായകിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സിനിമയുടെ നിര്‍മ്മാതാക്കളായ സിത്താര എന്റര്ടെയ്ന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് തെലുങ്ക് ട്രെയ്ലര്. പവന് കല്യാണ്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന അതിശയോക്തി നിറഞ്ഞ ആക്ഷന്‍ രംഗങ്ങളാണ് ട്രെയ്ലറിലുടനീളം. മലയാളം റീമേക്കാണെങ്കിലും ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതാന്‍ പവന് കല്യാണ്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായര്‍ എന്ന കഥാപാത്രത്തെയാണ് ഭീംല നായകില്‍ പവന് കല്യാണ്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കോശിയെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. ഡാനിയേല്‍ ശേഖര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കണ്ണമ്മയുടെ വേഷത്തില്‍ നിത്യ മേനോനും ഡാനിയേല്‍ ശേഖറിന്റെ ഭാര്യയുടെ വേഷത്തില്‍ സംയുക്ത മേനോനുമെത്തുന്നു. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്.
2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്തത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് 50 കോടിയോളം നേടുകയും പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.
Content Highlights: Bheemla Nayak trailer Telugu Movie ayyappanum koshiyum Remake pawan kalyan rana daggubati nithya
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..