കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്റെ വഴി സംവിധാനം ചെയ്യുന്നത് അഷ്‌റഫ് ഹംസയാണ്. ചെമ്പന്‍ വിനോദ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട് അതിഥി വേഷത്തിലെത്തുന്നുമുണ്ട് ചിത്രത്തില്‍. 

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായഗ്രാഹകന്‍. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം നല്‍കുന്നു. ഡിസംബര്‍ 3ന് ചിത്രം തീയേറ്ററുകളിലൂടെ പ്രദര്‍ശനത്തിനെത്തും. 

സംവിധായകനായ മുഹ്‌സിന്‍ പരാരി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അഖില്‍ രാജ് ചിറയില്‍ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ജിനു ജോസഫ്, ചിന്നു ചാന്ദ്‌നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, ദിവ്യ എം നായര്‍, ഭഗത് മാനുവല്‍, ആര്യ സലീ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍  ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈന്‍  അരുണ്‍ രാമ വര്‍മ്മ, മേക്കപ്പ്  ആര്‍ജി വയനാടന്‍, കോസ്റ്റ്യൂംസ്  മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ഡെവിസണ്‍ സിജെ, പി ആര്‍ ഒ  ആതിര ദില്‍ജിത്, സ്റ്റില്‍സ്  അര്‍ജ്ജുന്‍ കല്ലിങ്കല്‍, പോസ്റ്റര്‍ ഡിസൈന്‍ പോപ്‌കോണ്‍


Content Highlights : Bheemante Vazhi Movie Trailer Kunchacko Boban Chemban Vinod Jose Chinnu Chandini