paalthu janvar
കുമ്പളങ്ങി നെെറ്റ്സ് ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രം പാൽതു ജാൻവർ മോഷൻ പോസ്റ്ററും റിലീസ് തിയ്യതിയും പ്രഖ്യാപിച്ചു.
നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്യുന്ന പാൽതു ജാൻവറിൽ ബേസിൽ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് റിലീസിനെത്തും
അമൽ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകൻ സംഗീത് പി രാജൻ
''ഈ പഞ്ചായത്തിലെ എല്ലാ മൃഗങ്ങളും എന്റെ മനസിലുണ്ട്, അവരുടെ മനസിൽ ഞാനും'' എന്ന ടാഗ് ലെെനോടെയാണ് ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ജസ്റ്റിൻ വർഗീസ് ആണ് സംഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിൻറെ രചന. ഛായാഗ്രഹണം-രൺദീവ്. കലാ സംവിധാനം-ഗോകുൽ ദാസ്. എഡിറ്റിംഗ്-കിരൺ ദാസ്. വസ്ത്രാലങ്കാരം-മഷ്ഹർ ഹംസ. മേക്കപ്പ്-റോണക്സ് സേവ്യർ. സൗണ്ട്-നിഥിൻ ലൂക്കോസ്. പ്രൊഡക്ഷൻ കൺട്രോളർ-ബിനു മനമ്പൂർ. വിശ്വൽ എഫക്ട്-എഗ് വൈറ്റ് വി.എഫ്.എക്സ്, ടൈറ്റിൽ-എൽവിൻ ചാർളി. സ്റ്റിൽസ്-ഷിജിൻ പി രാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ്-രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..