ഹണ്ട് സിനിമയുടെ പോസ്റ്റർ
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്ററെത്തിയത്.
വളരെ കൗതുകമുള്ള രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവനയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിൽ കാണാനാവുക. ഹൊറർ ത്രില്ലറായ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുന്നു. നിഖിൽ ആനന്ദാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജാക്സൺ ഛായാഗ്രഹണവും സംഗീതസംവിധാനം കൈലാസ് മേനോനും നിർവഹിക്കുന്നു. ബോബനാണ് കലാസംവിധാനം. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഹണ്ട് നിർമ്മിക്കുന്നത്.
Content Highlights: bhavana new malayalam movie, hunt firstlook poster, shaji kailas new movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..