ഭാവന
'ഇന്നെനിക്കറിയാം സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകള്‍ വാടകയ്‌ക്കെടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇങ്ങനെ ചില വിഷയങ്ങളില്‍, നിലപാടുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണ്.'
ഒരുപാടു നാളത്തെ നിശബ്ദതയ്‌ക്കൊടുവില്‍ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് ഭാവന. പ്രതിസന്ധി ഘട്ടത്തില്‍ കുത്തു വാക്കു പറഞ്ഞവരെയും ഒളിഞ്ഞിരുന്ന് ആക്രമിച്ചവരെയും അഭിമുഖത്തില്‍ തുറന്നു കാട്ടുന്നുണ്ട്. മുന വെച്ച് നോവിച്ച വാക്കും നോക്കും ഭാവന മറന്നിട്ടില്ല.
ഓഫറുകളുണ്ടായിട്ടും മലയാളത്തില്‍ നിന്ന് ഭാവന മാറി നില്‍ക്കുകയായിരുന്നു. മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് മനസ്സമാധാനം നഷ്ടപ്പെടുത്തുമെന്ന് തോന്നിയ നാളുകള്‍ അവര്‍ ഓര്‍ത്തെടുക്കുകയാണ്. എന്നും കരുത്തായി താങ്ങി നിര്‍ത്തിയ സൗഹൃദങ്ങളും ഒരുപാടു കാലത്തെ ആലോചനകളുമാണ് തന്നെ തിരികെയെത്തിച്ചതെന്ന് ഭാവന പറയുന്നു.
.jpg?$p=48405e6&&q=0.8)
അഭിമുഖത്തിന്റെ പൂര്‍ണരൂപം ബുധനാഴ്ച്ച പുറത്തിറങ്ങിയ ഡിസംബര്‍ രണ്ടാം ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം. രണ്ടുഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഗൃഹലക്ഷ്മിയുടെ ക്രിസ്തുമസ് പതിപ്പിലാണ് ഭാവനയുടെ തുറന്നു പറച്ചില്‍. ഭാവന തന്നെയാണ് പതിപ്പുകളിലൊന്നിന്റെ മുഖചിത്രവും.
Content Highlights: bhavana Interview about cyber bullying social media attack cancel culture
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..