.jpg?$p=74dd70a&f=16x10&w=856&q=0.8)
.
രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘടന വേദിയില്‍ അതിഥിയായെത്തിയ ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. പാര്‍വതി, രഞ്ജിത്ത് റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നു. പോരാട്ടത്തിന്റെ പ്രതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് പറഞ്ഞു. ഹര്‍ഷാരവങ്ങളോടെയാണ് ഭാവനയെ സിനിമപ്രേമികള്‍ സ്വീകരിച്ചത്.
നിന്റെയിടം, നിന്റെ കഥ, സ്വാഗതം- പാര്‍വതി കുറിച്ചു.
ആദം ജോണ്‍ എന്ന ചിത്രത്തിന് ശേഷം ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡയില്‍ ഒട്ടേറെ സിനിമകളില്‍ വേഷമിട്ടിരുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
Content Highlights: Bhavana, International Film Festival of Kerala , IFFK 2022
Share this Article
Related Topics
RELATED STORIES
02:33
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..