-
സിനിമയിൽ നാൽപത്തിരണ്ട് വർഷം പൂർത്തിയാക്കുകയാണ് തെന്നിന്ത്യൻ നടി രാധിക ശരത്‌കുമാർ. രാധികയ്ക്ക് ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഭാരതിരാജ. 1978 ൽ ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കിഴക്കേ പോഗും റെയ്ൽ' എന്ന ചിത്രത്തിലൂടെയാണ് രാധിക സിനിമയിലെത്തുന്നത്. പാഞ്ചാലി എന്ന കഥാപാത്രത്തെയാണ് രാധിക ചിത്രത്തിൽ അവതരിപ്പിച്ചത്. അന്ന് രാധികയ്ക്ക് പതിനാറ് വയസ്സായിരുന്നു പ്രായം.
"എന്റെ പ്രിയപ്പെട്ട തമിഴരേ...പാഞ്ചാലി എന്ന് പേരുള്ള ഒരു പതിനാറ് വയസുകാരിയെ കിഴക്ക് പോകും റെയ്ലിൽ എനിക്ക് ലഭിച്ചു. അവളുടെ യാത്രയ്ക്ക് അന്ന് കൊടി പറത്തി..42 വർഷമായിരിക്കുന്നു, ഇന്നും ആ യാത്ര അവസാനിച്ചിട്ടില്ല". ....രാധികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാരതിരാജ കുറിച്ചു
ഭാരതിരാജയുടെ ട്വീറ്റിന് രാധിക മറുപടിയും നൽകിയിട്ടുണ്ട്.
"ഇതിലും മികച്ചത് എനിക്ക് സംഭവിക്കാനില്ല. ഞാനിന്ന് എന്താണോ അതെല്ലാം താങ്കൾ കാരണമാണ്. അങ്ങയുടെ അനുഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പുരുഷമേധവിത്തമുള്ള മേഖലയിൽ, സ്ത്രീയുടെ നേട്ടങ്ങൾ ആഘോഷിക്കാത്ത സമകാലികരുടെ ഇടയിൽ അങ്ങയുടെ വാക്കുകൾ സാധാരണയിലും മീതെയാണ്..എന്നത്തേയും പോലെ..."രാധിക കുറിക്കുന്നു.
Content Highlights :Bharathiraja On Radhika Sarathkumars 42 years of cinema Journey Kizhakke Pogum Rail Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..