.
പോലീസ് സ്റ്റേഷനിലേക്ക് എന്ത് പരാതിയുമായിട്ടാണ് ലക്ഷമണന് കാണി എന്ന ആദിവാസി യുവാവ് എത്തുന്നത്. നിയമ സംവിധാനം എങ്ങിനെയാണ് അയാളോട് പെരുമാറുന്നത്. ഈ ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെച്ച് ആകാംഷ നിറയ്ക്കുന്ന രംഗങ്ങളുമായി 'ഭാരത സര്‍ക്കസ്സി'ന്റെ ട്രെയ്ലര് പുറത്തിറങ്ങി. ബെസ്റ്റ് വേ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന് എം.എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ 9ന് ചിത്രം തീയ്യേറ്ററില്‍ എത്തും.
നേരത്തെ പുറത്തിറക്കിയ പി.എന്‍.ആര് കുറുപ്പിന്റെ വിവാദ കവിത 'പുലയാടി മക്കള്‍' ഏറെ ശ്രദ്ധ നേടിയിരുന്നു. കവിതയുടെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ട്രെയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് അകം തന്നെ 10 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.
പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ബിനു കുര്യന് ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, ?ഗാനരചന- ബി.കെ ഹരിനാരായണന്, കവിത- പിഎന്‍ആര്‍ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍- പിആര്‍ഒ- എഎസ് ദിനേശ്. മാര്‍ക്കറ്റിംഗ് ആന്റ് പിആര്‍ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ
Content Highlights: Bharatha Circus - Official Trailer Binu Pappu, Shine Tom Chack Sohan Seenulal Bijibal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..