Bhanupriya
തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു ഭാനുപ്രിയ. മലയാളം, കന്നട, തെുലുഗ്, തമിഴ് എന്നിങ്ങനെ വിവിധഭാഷകളില്‍ തിളങ്ങി. മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയ സിനിമയില്‍ 1998 മുതല്‍ 2005 വരെ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമായി ഒതുങ്ങി. രണ്ട് വര്‍ഷമായി താന്‍ ഓര്‍മക്കുറവ് നേരിടുകയാണെന്നും അതുകൊണ്ടാണ് അധികം സിനിമകള്‍ ചെയ്യാത്തതെന്നും പറയുകയാണ് ഭാനുപ്രിയ. ഒരു തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സു തുറന്നത്.
ഭര്‍ത്താവായിരുന്ന ആദര്‍ശ് കൗശലിന്റെ മരണശേഷമാണ് ഓര്‍മക്കുറവ് തുടങ്ങിയതെന്ന് ഭാനുപ്രിയ പറഞ്ഞു. 1998-ലായിരുന്നു ആദര്‍ശ് കൗശലിനെ ഭാനുപ്രിയ വിവാഹം ചെയ്യുന്നത്. പിന്നീട് 2005-ൽ ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2018-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് കൗശല്‍ അന്തരിച്ചു. അതിന് ശേഷം ഓര്‍മകൾ മങ്ങിത്തുടങ്ങി. രണ്ട് വര്‍ഷങ്ങളായി പ്രശ്‌നം അധികരിച്ചിരിക്കുകയാണ്.
സ്വന്തമായൊരു നൃത്തവിദ്യാലയം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും നൃത്തം ചെയ്യാറില്ല. അടുത്തിടെ ലൊക്കേഷനില്‍വച്ച് സംഭാഷണങ്ങള്‍ മറന്നുപോയി. ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ മറന്നുപോകുന്നു. സില നേരങ്ങളില്‍ സില മണിധര്‍ഗള്‍ എന്ന തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ആക്ഷന്‍ എന്ന് പറഞ്ഞപ്പോള്‍ എല്ലാ സംഭാഷണവും മറന്നുപോയി.
തനിക്ക് വിഷാദമോ മറ്റു സമ്മര്‍ദ്ദങ്ങളോ ഇല്ലെന്നും ഭാനു പ്രിയ വ്യക്തമാക്കി. ഭര്‍ത്താവുമായി താന്‍ പിരിഞ്ഞുവെന്ന വാര്‍ത്ത ശരിയല്ല. 2005 മുതല്‍ താന്‍ ചെന്നൈയിലും അദ്ദേഹം ഹൈദരാബാദിലുമായിരുന്നു. തങ്ങള്‍ വിവാഹമോചിതരായിട്ടില്ല. ഇതെക്കുറിച്ച് ഒരുപാട് വ്യാജപ്രചരണങ്ങളുണ്ട്. ഇപ്പോള്‍ എനിക്കതെക്കുറിച്ച് പറയാന്‍ താല്‍പര്യമില്ല അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ.
സിനിമയുടെ തിരക്കുകളില്‍നിന്ന് അകന്ന് ജീവിക്കുന്നത് ആസ്വദിക്കുന്നുണ്ട്. വീട്ടില്‍ സമയം ചെലവഴിക്കാനും ജോലികള്‍ ചെയ്യാനും പുസ്തകം വായിക്കാനും സംഗീതം കേള്‍ക്കാനും ഇഷ്ടമാണ്. ഒരു മകളുണ്ട്. അവള്‍ ലണ്ടനില്‍ ബിരുദം ചെയ്യുകയാണ്. മകള്‍ക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല- ഭാനുപ്രിയ പറഞ്ഞു.
Content Highlights: Bhanupriya Opens Up On Suffering From Memory Loss, husband adarsh kaushal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..