ഭാവന അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഭജ്രംഗി 2വിന്റെ ടീസർ പുറത്ത്. കന്നഡ സൂപ്പർ താരം ഡോ ശിവരാജ് കുമാർ ആണ് നായകൻ. ശിവരാജ്കുമാറിന്റെ ജന്മദിനത്തിലാണ് ടീസർ പുറത്തുവിട്ടത്.

2013ൽ പുറത്തു വന്ന ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സ്വാമി ജെ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു. കോവിഡ് പ്രതിസന്ധികൾ തീരുന്നതോടെ ചിത്രം റിലീസ് ചെയ്യും.

Content Highlights :bhajarangi 2 kannada movie teaser bhavana dr shivarajkumar