ഭദ്രൻ, പ്രണവ് മോഹൻലാൽ
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത 'ഹൃദയം' എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന് ഭദ്രന്. സമീപകാലങ്ങളായി മലയാളത്തില്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഭദ്രന് തന്റെ അഭിപ്രായം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 'ഹൃദയ'ത്തിലെ പ്രണവിനെക്കുറിച്ച് എന്തുകൊണ്ടാണ് ഒന്നും സംസാരിക്കാത്തതെന്ന് തന്നോട് ചോദിച്ചുകൊണ്ടേയിരിക്കുന്നുവെന്നും അതിനുള്ള മറുപടിയാണിതെന്നും ഭദ്രന് കുറിച്ചു.
ഭദ്രന്റെ കുറിപ്പ്
പ്രണവിനെ ഇഷ്ടപ്പെട്ട അനവധി ആരാധകര്‍ വാട്സാപ്പിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുന്നു , ഒരു അഭിനേതാവിന്റെ നല്ല പെര്‍ഫോമന്‍സിനെ കുറിച്ച് ആധികാരികമായി കുറിക്കുന്ന ഭദ്രന് സര് എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി.
സത്യസന്ധമായും മറന്നതല്ല, എഴുതണമെന്ന് അന്ന് തോന്നി, പിന്നീട് അതങ്ങ് മറന്നു പോയി. പൂത്തുലഞ്ഞു നില്ക്കുന്ന വെള്ള ചെമ്പകപൂമരത്തിന്റെ തണ്ടില്‍ വന്നിറങ്ങിയ ഒരു വെള്ളരിപ്രാവിനെ കണ്ടപോലെ തോന്നി, 'ഹൃദയ'ത്തിലെ പ്രണവ്. എന്ത് ഗ്രേസ്ഫുള്‍ ആയിരുന്നു ഫസ്റ്റ് ഹാഫിലെ ആ മുഖപ്രസാദം. പറച്ചിലിലും ശരീരഭാഷയിലും കണ്ട ആ താളബോധം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ ആ സൂക്ഷ്മത പളുങ്ക് പോലെ സൂക്ഷിച്ചിരിക്കുന്നു.
Content Highlights: Bhadran director, Pranav Mohanlal, Hridayam Movie,Vineeth Sreenivasan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..