-
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യ വില്പന ആപ്പിലൂടെ ആക്കിയതിന് പിന്നാലെ ആപ്പിലായിരിക്കുകയാണ് ഒരുകൂട്ടം മദ്യപന്മാര്. എന്നാല്‍ അത്തരത്തില്‍ ആപ്പിലായ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കാനറിയാതെ കുടുങ്ങിപ്പോയ ഒരു മദ്യപന്റെ കഥ ഹാസ്യരൂപേണ പറയുകയാണ് 'ബെവ്ക്യൂ' എന്ന ഹ്രസ്വചിത്രത്തിലൂടെ.
ബിജുമാണിയാണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലൂടെയാണ് ബെവ്ക്യൂ എന്ന ചിത്രം റിലീസ് ചെയ്തത്. ഇതിന് പുറമേ ബിജുമാണിയുടെ തന്നെ 'ആദ്യത്തെമറവി' എന്ന ഹ്രസ്വചിത്രവും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ മദ്യം വാങ്ങുന്നതിനായി ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ആപ്പ് ഉപയോഗിക്കാന്‍ അറിയാത്ത ഒരാള്‍ നേരിടുന്ന പ്രശ്നങ്ങളാണ് 'ബെവ്ക്യൂ' എന്ന ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ഉപയോഗിക്കാന്‍ അറിയാത്ത ഒരാള്‍ അതിനായി ശ്രമിക്കുകയും അതിന്റെ പുറകിലെ മറ്റ് കഥകളും ഹാസ്യരൂപേണ വിവരിക്കുകയാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ.
പ്രമോദ് വെളിയനാട്, ജെസി ഗിരീഷ്, ശ്യാമളന്, രാപ്പന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.
Content Highlights: BevQ malayalam short film by Biju Maani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..