-
പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ സിനിമകൾക്ക് ശേഷം യുവ സംവിധായകൻ സൂരജ് ടോം ഒരുക്കുന്ന ബെറ്റർ ഹാഫ് എന്ന വെബ് മൂവിയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. ഒരു യഥാർഥ സംഭവത്തെ അതേ ഭാവതീവ്രതയോടെ ആവിഷ്ക്കരിക്കുകയാണ് ബെറ്റർ ഹാഫിലൂടെ സൂരജ് ടോം. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളാണ് ബെറ്റർ ഹാഫ് മുന്നോട്ട് വെയ്ക്കുന്നത്.
ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീമിന്റെ ബാനറിൽ ഡോ. പി ജി വർഗീസാണ് ബെറ്റർ ഹാഫ് നിർമിക്കുന്നത്. അജീഷ് പി തോമസിന്റെതാണ് തിരക്കഥ. സാംസൺ കോട്ടൂരാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.
കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിൽ ചിത്രീകരിച്ചുവരുന്ന ബെറ്റർ ഹാഫ് രണ്ട് ഷെഡ്യൂളുകളിലാണ് പൂർത്തീകരിക്കുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ചിത്രീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നത്. പാവ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോൻ കെ ജോൺ ആണ് ബെറ്റർ ഹാഫിലെ നായകൻ. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ വന്ന പുതുമുഖ താരം മേഘ തോമസാണ് നായിക. രമേശൻ, ഡോ റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ബാനർ-ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം, നിർമാണം-ഡോ. പി.ജി വർഗ്ഗീസ്, സംവിധാനം-സൂരജ് ടോം, രചന-അജീഷ് പി തോമസ്, ഛായാഗ്രഹണം-സാഗർ അയ്യപ്പൻ, ഗാനരചന- റോണ കോട്ടൂർ, സംഗീതം, പശ്ചാത്തല സംഗീതം-സാംസൺ കോട്ടൂർ പ്രൊഡക്ഷൻ കൺട്രോളർ- അമ്പിളി, എഡിറ്റിങ് - രാജേഷ് കോടോത്ത്, ആർട്ട് - അഖിൽ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും - ആരതി ഗോപാൽ, മേക്കപ്പ് - നജിൽ അഞ്ചൽ, പി ആർ ഒ - പി ആർ സുമേരൻ , ചീഫ് അസോ. ഡയറക്ടർ - രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടർ- അനൂപ് അരവിന്ദൻ, സൗണ്ട് ഡിസൈൻ - മനോജ് മാത്യു, സ്റ്റിൽസ്- സിജോ വർഗ്ഗീസ്, പോസ്റ്റർ ഡിസൈൻസ് - ആർട്ടോകാർപസ്, ഡി ഐ - അലക്സ് വർഗ്ഗീസ് സ്റ്റുഡിയോ - ടീം മീഡിയ കൊച്ചി എന്നിവരാണ് അണിയറ പ്രവർത്തകർ.
Content Highlights : Better Half Malayalam Web Movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..