Photo: www.facebook.com|ShaneNigamOfficial
ഷെയ്ൻ നിഗമിനെ നായകനാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഗാനമാലപിക്കാൻ മോഹൻലാൽ. അണിയറ പ്രവർത്തകർ ഇറക്കിയ പ്രത്യേക വീഡിയോയിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇങ്ങനെയൊരു കാര്യം ടി.കെ. രാജീവ് കുമാർ ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ സമ്മതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഓർക്കസ്ട്രേഷനാണ് പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ബുഡാപെസ്റ്റിൽ നിന്നുള്ളവരാണ് അത് ചെയ്യുന്നത്. പിങ്ക് പാന്ഥർ ഇൻവെസ്റ്റിഗേഷൻ പോലുള്ള രസമുള്ള സംഗീതസംവിധാനമാണുള്ളത്. രമേഷ് നാരായണനാണ് ഈണമിട്ടിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ. ഇങ്ങനെയൊരു പാട്ട് പാടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. 24 ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Bermuda Movie, Mohanlal Singing, Shane Nigam, TK Rajeev Kumar, Ramesh Narayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..