ബെന്യാമിനും ഇന്ദുഗോപനും ഒത്തുചേരുന്ന ചിത്രം; ക്ലാപ്പടിച്ച് എം.ബി രാജേഷ്


സിനിമയുടെ പൂജചടങ്ങിൽ നിന്നും

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി. ആര്‍.ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരുപത്തിയൊന്നു ബുധനാഴ്ച്ച തിരുവനന്തപുരത്തെ പൂവാറില്‍ ആരംഭിച്ചു.

നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആല്‍വിന്‍ ഹെന്റി ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകുന്നത്. റോക്കി മൗണ്ടന്‍ സിനിമാ സിന്റ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂവാര്‍ ഗീതു ഇന്റെര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമിട്ടത്. ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ്, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്.

ആന്‍സലന്‍ എം.എല്‍.എ യുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.തുടര്‍ന്ന് മന്ത്രി എം.ബി.രാജേഷ്, സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ശൈലജാ സതീശന്‍ ഫസ്റ്റ് കാപ്പും നല്‍കി. പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്.ഈ പ്രദേശത്തിന്റെ സംസ്‌കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

സാധരണക്കാരായ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു പറയാം. മാത്യു തോമസ് നായകനാകുന്ന ഈ ചിത്രത്തില്‍ മാളവികാ മോഹനാണ് നായിക. പട്ടം പോലെ, ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍,, മുത്തുമണി.ജയാ. എസ്. കുറുപ്പ് ,വീണാ നായര്‍ മഞ്ജു.പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. കഥ - ആല്‍വിന്‍ ഹെന്റി, അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത ഈണം പകര്‍ന്നിരിക്കുന്നു. ആനന്ദ്.സി.ചന്ദ്രന്‍ ഛായാഗ്രഹണവും മനു ആന്റെ ണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യും -ഡിസൈന്‍ - സ മീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പൂവാര്‍ ,വിഴിഞ്ഞം, നെയ്യാറ്റിന്‍കര ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രകരണം പൂര്‍ത്തിയാകും.വാഴൂര്‍ ജോസ്. ഫോട്ടോ - സിനറ്റ് സേവ്യര്‍.

Content Highlights: benyamin indugopan film Alwin Henry MB Rajesh claps for the movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented