തിരക്കഥ  ബെന്യാമിനും ഇന്ദുഗോപനും ചേർന്ന്, മാത്യു തോമസും മാളവികമോഹനും പ്രധാന വേഷത്തിൽ


റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ നവാഗതനായ ആൽവിൻ ഹെൻട്രി കഥ എഴുതി  സംവിധാനം ചെയ്യുന്ന ചിത്രം സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിക്കുന്നു.

ബെന്യാമിനും ഇന്ദുഗോപനും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്ന്

ബെന്യാമിനും ഇന്ദുഗോപനും ആദ്യമായി ഒരുമിച്ചു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും തിരുവനന്തപുരത്ത് പൂവാറിൽ വച്ച് നടന്നു. മന്ത്രി എം ബി രാജേഷ് സ്വിച്ച് ഓൺ നിർവഹിച്ചു. നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ, ജില്ലാ പഞ്ചായത്ത് അംഗമായ സൂര്യ എസ് പ്രേം, പഞ്ചായത്ത് പ്രസിഡന്റ് സുദർജനൻ തുടങ്ങിയവർ ഭദ്രദീപം കൊളുത്തി. ശൈലജ സതീശൻ ഫസ്റ്റ് ക്ലാപ്പ് അടിച്ചു.

റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ നവാഗതനായ ആൽവിൻ ഹെൻട്രി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിക്കുന്നു. മമ്മൂട്ടി നായകനായ അങ്കിൾ, ഡ്യൂപ്ലിക്കേറ്റ്, സെവൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് റോക്കി മൗണ്ടൻ സിനിമാസ് ഈ പുതിയ ചിത്രവുമായി എത്തുന്നത്.

പ്രശസ്ത യുവതാരം മാത്യു തോമസ് മാളവിക മോഹനൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോയ് മാത്യു, രാജേഷ് മാധവൻ വിനീത് വിശ്വം, സ്മിനു സിജോ, മുത്തുമണി, വീണാ നായർ, ജയ എസ് കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രേമം, ഭീഷ്മപർവ്വം, ഗോൾഡ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു.

വരികൾ -അൻവർ അലി, വിനായക് ശശികുമാർ. എഡിറ്റർ -മനു ആന്റണി. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ, ആർട്ട് -സുജിത് രാഘവ്, കോസ്റ്റ്യൂം -സമീറ സനീഷ്, മേക്കപ്പ് -ഷാജി പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ്, സ്റ്റിൽ -സിനറ്റ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ് , പി ആർ ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻസ് -ആനന്ദ് രാജേന്ദ്രൻ.

പൂവാർ, നെയ്യാറ്റിൻകര, തിരുവനന്തപുരം, നാഗർകോവിൽ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Content Highlights: benyamin and gr indugopan movie, mathew thomas and malavika mohan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented