മിഴ്നാട്ടിലെ തിയേറ്റര്‍ പ്രശ്‌നം കാരണം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍. പണിമുടക്ക് അവസാനിപ്പിച്ചുവെങ്കിലും പുതിയ റിലീസുകള്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്ന നിലപാടിലാണ് തിയേറ്റര്‍ അസോസിയേഷന്‍. സംസ്ഥാന സര്‍ക്കാര്‍ വിനോദത്തിനുള്ള നികുതി ഒഴിവാക്കുന്നതുവരെ ഇത് തുടരുമെന്നാണ് തീരുമാനം. 

തമിഴ്, മലയാളം ഭാഷകളിലാണ് ബിജോയ് നമ്പ്യാര്‍ സോളോ തയ്യാറാക്കിയിരിക്കുന്നത്. സമരം ഒത്തു തീര്‍പ്പായില്ലെങ്കില്‍ ചിത്രത്തെ ഇത് പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തെ തിയേറ്ററില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ.

'ഹൃദയം തകര്‍ന്നാണ് ഞാന്‍ ഇത് പറയുന്നത്. ഒരുപാട് കഠിനാധ്വാനത്തിന് ശേഷം സോളോ തിയേറ്ററില്‍ എത്തിച്ചിട്ടും തിയേറ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യപ്പെടുന്നത് ഞങ്ങള്‍ക്ക് തടയാനാകുന്നില്ല. എനിക്കും എന്റെ സഹനിര്‍മാതാവിനും ഇത് അംഗീകരിക്കാനാകുന്നതല്ല. 

ഞങ്ങളുടെ സിനിമയില്‍ ഞങ്ങള്‍ക്ക് ആഴത്തിലുള്ള വിശ്വാസവും ബോധ്യവുമുണ്ട്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാ പ്രശ്‌നങ്ങളും പെട്ടന്ന് അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം'- ബിജോയ് നമ്പ്യാര്‍ ട്വിറ്ററില്‍ കുറിച്ചു.

solo