ബെഡ് കോഫി എന്ന ചിത്രത്തിൽ നിന്നും | Photo: https:||www.youtube.com|watch?v=jIXPkvI_XWI&feature=youtu.be
കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികൾ ചിത്രീകരിച്ച ബെഡ് കോഫി എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. അനിൽ സക്കറിയ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം പൂർണമായും കുവെെറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾക്കുള്ള പ്രധാന്യത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ജോലിതിരക്കുകളുമായി നടക്കുന്ന ഭർത്താവും ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലിയ്ക്ക് പോകാൻ കഴിയാതെ വീട്ടിലിരിക്കേണ്ടി വരുന്ന ഒരു ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. " സംവിധായകനായ ഞാനടക്കം എല്ലാവരും പുതുമുഖങ്ങളാണ്. സമൂഹത്തിന് ഒരു സന്ദേശം നൽകുക എന്ന ഉദ്ദേശത്തോടെ ഒരുക്കിയതാണ് "- അനിൽ സക്കറിയ പറയുന്നു.
വീക്കെൻഡ് മൂവീസ് നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിൽ ലിജോ ഉലഹനാൻ, തനിമ ജോർജ്, ചിന്നു ബാബു, ഷെറി ഫിലിപ്പ്, ആര്യമോൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിരിക്കുന്നത്. ഛായാഗ്രഹണം- വിനു സ്നിപേഴ്സ്, സിറാജ് കിത്തു, എഡിറ്റിംഗ്- നൗഷാദ് നാലകത്ത്, സംഗീതം- ടോണി ജോൺസ് ജോസഫ്, അസോസിയേറ്റ് ഡയറക്ടർ- ജിൻസ് തോമസ്, ഗ്രാഫിക്സ്- മേഘ ആൻ അനിൽ, വസ്ത്രലങ്കാരം- നവോമി എലിസബത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Content Highlights: Bed coffee Malayalam short film , ANIL ZACHARIA CHENNAMKARA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..