‘ബീസ്റ്റി’ൽ വിജയ് | ഫോട്ടോ: youtu.be/KOwDgUzijCI
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചലച്ചിത്രമായ വിജയ്‌യുടെ ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസംതന്നെ വ്യാജപതിപ്പും പുറത്തിറങ്ങി.
തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രം ചോർത്തി ഇന്റർനെറ്റിൽ ലഭ്യമാക്കിയത്. മുമ്പും പ്രധാന താരങ്ങളുടെ ചിത്രം ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്.
അനധികൃത വെബ്‌സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് ചിത്രം ആരും കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
നെൽസണാണ് ബീസ്റ്റിന്റെ സംവിധായകൻ. തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമാണ് റിലീസ്.
Content Highlights: beast movie theatre print leaked, beast movie, vijay, nelson
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..