.jpg?$p=79c0b37&f=16x10&w=856&q=0.8)
ജവഹറുള്ള, ബീസ്റ്റിൽ വിജയ്
വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തെക്കുറിച്ചുള്ള വിവാദത്തില്‍ പ്രതികരണവുമായി മനിതേയ മക്കള്‍ കട്ചി പ്രസിഡന്റ് എം.എച്ച് ജവഹറുള്ള. ബീസ്റ്റ് ഇസ്ലാംമത വിശ്വാസികളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചിത്രം നിരോധിക്കണമെന്നും ജവഹറുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. ബീസ്റ്റ് നിരോധിച്ചിരുന്നുവെങ്കില്‍ അത് ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകുന്നത് ഭാവിയില്‍ തടയാമെന്നും ജവഹറുള്ള ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
''ഞാന്‍ ബീസ്റ്റ് കണ്ടിട്ടില്ല. എന്റെ പാര്‍ട്ടിപ്രവര്‍ത്തകര്‍ അത് കാണുകയും കഥ പറയുകയും ചെയ്തു. സിനിമ ശക്തമായ ഒരു മാധ്യമമാണ്. രാഷ്ട്രീയത്തിലും സമൂഹത്തിലുമെല്ലാം അതിന് വളരെ സ്വാധീനമുണ്ട്. മുസ്ലീമുകളെ തെറ്റായി ചിത്രീകരിക്കുന്നത് അപകടകരമാണ്. മുസ്ലീം വിരുദ്ധ വികാരം യുവാക്കളില്‍ ഉടലെടുക്കുകയും അത് നമ്മുടെ മതേതരത്വത്തെ നശിപ്പിക്കുകയും ചെയ്യും.
ബീസ്റ്റിനെ ജനങ്ങള്‍ തിരസ്കരിച്ചു കഴിഞ്ഞു. അതല്ല സിനിമ തിയേറ്ററില്‍ നന്നായി തുടരുന്നുവെങ്കില്‍ ഞങ്ങള്‍ സിനിമയ്ക്കെതിരേ റാലി സംഘടിപ്പിക്കും. ഈ കാലത്ത് സിനിമ കാണാന്‍ തിയേറ്റര്‍ എന്ന പ്ലാറ്റ്ഫോം ആവശ്യമില്ല. അതുകൊണ്ട് അത് കാണുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കാനാകില്ല. എന്നാല്‍ തിയേറ്ററില്‍ നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ശക്തമായ സന്ദേശം സിനിമവ്യവസായത്തിന് നല്‍കും. ഇതുപോലുള്ള സിനിമകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഉപകാരപ്പെടും''- ജവഹറുള്ള പറഞ്ഞു.
Content Highlights: Beast controversy, banning will serve as a warning, MH Jawahirullah Interview, Vijay, Nelson
Share this Article
Related Topics
RELATED STORIES
01:25
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..