ബി.ബി.സി ടോപ് ഗിയർ അവാർഡുമായി ദുൽഖർ സൽമാൻ
ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023ന് അര്‍ഹനായി ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന ചിത്രത്തിലെ പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന് ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചത്. മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ദുല്‍ഖറിന് ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടനാണ് ദുല്‍ഖര്‍. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്.
ബിഗ് ബജറ്റ് മാസ്സ് എന്റര്‍ടെയ്നര്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യാണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഈ വര്‍ഷം ഓണം റിലീസ് ആണ് ചിത്രത്തിന്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlights: bbc top gear awards 2023, dulquer salmaan bags petrolhead actor award, chup movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..