ബസൂക്കയിൽ മമ്മൂട്ടി | ഫോട്ടോ: www.facebook.com/Mammootty
മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം 'ബസൂക്ക'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡിനോ. ഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം.
വെള്ളിയാഴ്ച വൈകീട്ട് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്യുമെന്ന് മമ്മൂട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു ഫസ്റ്റ്ലുക്ക്. പ്രേക്ഷകർ പ്രതീക്ഷിച്ചതു പോലെ തന്നെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോർട്ട്. ഏറെ കൗതുകവും, സസ്പെൻസും കോർത്തിണക്കിയ കഥാപാത്രമാവും മമ്മൂട്ടിയുടേത്.
പാൻ ഇന്ത്യൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ബസൂക്ക. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം. മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം -നിമേഷ് രവി,എഡിറ്റിംഗ് -നിഷാദ് യൂസഫ്, കലാസംവിധാനം -അനിസ് നാടോടി. കോസ്റ്റ്യൂം - ഡിസൈൻ-സമീരാസനീഷ്, മേക്കപ്പ് - ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുജിത് സുരേഷ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പി.ആർ.ഒ : ശബരി
Content Highlights: bazooka movie firstlook, mammootty movie firstlook poster, gautham menon, deeno dennis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..