-
ന്യൂയോർക്ക്: രണ്ട് പ്രമുഖ ബാറ്റ്മാന്‍ സിനിമകളടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ഹോളിവുഡ് സംവിധായകൻ ജോയല്‍ ഷുമാക്കര്‍ (80) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
സെയ്ന്റ് എൽമോസ് ഫയർ, ദ ലോസ്റ്റ് ബോയ്സ് തുടങ്ങി 1980-90 കാലഘട്ടത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു. 1976 ൽ സ്പാര്‍ക്കിള്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചുകൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. ദ ഇന്‍ക്രഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
1995 ല്‍ പുറത്തുവന്ന ബാറ്റ്മാന്‍ ഫോര്‍ എവര്‍ ആയിരുന്നു ബാറ്റ്മാന്‍ സീരീസിലെ ആദ്യ ചിത്രം. 1997 ൽ ബാറ്റ്മാൻ ആൻഡ് റോബിനും ഇറങ്ങി. 2011ല്‍ പുറത്തു വന്ന ട്രെസ്പാസ് ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.
Content Highlights : batman director Joel Schumacher dies at 80
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..