ചിത്രത്തിന്റെ പോസ്റ്റർ, ബേസിൽ | photo: facebook/basil joseph
നവാഗതനായ നിതീഷ് സഹദേവ് ഒരുക്കുന്ന 'ഫാലിമി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബേസില്‍ ജോസഫ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാതാവ്. ആദ്യ ഷെഡ്യൂള്‍ ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രം രണ്ടാം ഘട്ട ഷൂട്ടിങ്ങിലേക്ക് കടക്കാനൊരുങ്ങുകയാണ്.
മഞ്ജു പിള്ള, ജഗദീഷ്, മീനാരാജ്, സന്ദീപ് പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോണ്‍ പി. എബ്രഹാം, റംഷി അഹമ്മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. ഡി.ഒ.പി -ബബ്ലു അജു, എഡിറ്റിങ് - നിതിന്‍ രാജ് ആറോള്‍, മ്യൂസിക് -അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -പ്രശാന്ത് നാരായണന്‍, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റും ഡിസൈന്‍ -വിശാഖ് സനല്‍കുമാര്‍, സൗണ്ട് ഡിസൈന്‍ -ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് -വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അനൂപ് രാജ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ -ഐബിന്‍ തോമസ്, ത്രില്‍സ് - പി.സി. സ്റ്റണ്ട്‌സ്, പി.ആര്‍.ഒ -വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - അമല്‍ സി. സാധര്‍, ടൈറ്റില്‍ -ശ്യാം സി. ഷാജി, ഡിസൈന്‍ -യെല്ലോ ടൂത്ത്.
'ജാനേമന്‍', 'ജയ ജയ ജയ ജയ ഹേ' എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ചിയേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തിലെത്തിയ 'ജയ ജയ ജയ ജയ ഹേ' 2022-ലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനായിരുന്നു സഹ നിര്‍മാതാവ്.
Content Highlights: basil joseph with jaya jaya jaya jaya hey producers again in movie family
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..