കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശി എലിസബത്ത് ആണ് ബേസിലിന്റെ വധു. വ്യാഴാഴ്ച വിവാഹദിനത്തില്‍ ആരധകര്‍ക്കായി ഒരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ബേസില്‍. ബേസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും ടൊവിനോ തോമസുമാണ് പ്രധാനകഥാപാത്രങ്ങള്‍.

ബേസിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

നമസ്‌കാരം, ഇന്ന് ചിങ്ങം ഒന്ന്. എന്റെ കല്യാണം ആണ്. ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാര്‍ത്ത കൂടി ഉണ്ട്. അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. 

എഴുതുന്നത് ഉണ്ണി ചേട്ടന്‍ ( ഉണ്ണി.ആര്‍ ). നിര്‍മാണം ഇ ഫോര്‍ എന്റര്‍ട്ടൈന്റ്‌മെന്റ്‌സിനു വേണ്ടി മുകേഷ് ആര്‍ മേത്ത, സി .വി സാരഥി കൂടെ AVA പ്രൊഡക്ഷന്‍സിന് വേണ്ടി A.V അനൂപും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ബാക്കി വിവരങ്ങള്‍ വഴിയേ അറിയിക്കാം.

കുറച്ചു തിരക്കുണ്ട്. പോയി കല്യാണം കഴിച്ചേച്ചും വരാം. പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാന്‍ എല്ലാവരും ഒന്ന് ആശംസിച്ചേരെ. വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ ??