വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവുന്നു. 

ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.