മലയാള സിനിമയിലെ മഹേന്ദ്രസിങ് ധോണിയാണ് ജോണി ആന്റണി -ബേസിൽ ജോസഫ്


ജോണിച്ചേട്ടനില്ലാതെ ഒരു മലയാള സിനിമ ഇറങ്ങുന്നില്ല, മാച്ച് ഫിനിഷറാണ്. വെറും ജോണി ആന്റണിയല്ല, മഹേന്ദ്രസിങ് ജോണിയാണ് അദ്ദേഹം ഇപ്പോൾ.

ബേസിൽ ജോസഫ്, ജോണി ആന്റണി | ഫോട്ടോ: പി. ഹരികൃഷ്ണൻ, വി.പി പ്രവീൺകുമാർ | മാതൃഭൂമി

സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകപ്രീതി സമ്പാദിച്ച താരങ്ങളാണ് ബേസിൽ ജോസഫും ജോണി ആന്റണിയും. ഓണത്തിന് തിയേറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിലൂടെ ഇവർ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തയ്യാറെടുത്തിരിക്കുകയാണ്. ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും സിനിമാ അനുഭവങ്ങളും അവർ മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചു.

ജോണി ആന്റണി മലയാള സിനിമയിലെ ധോണിയാണെന്ന് ബേസിൽ പറഞ്ഞു. ജോണിച്ചേട്ടനില്ലാതെ ഒരു മലയാള സിനിമ ഇറങ്ങുന്നില്ല, മാച്ച് ഫിനിഷറാണ്. വെറും ജോണി ആന്റണിയല്ല, മഹേന്ദ്രസിങ് ജോണിയാണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തിന് വരാൻ പറ്റാതിരുന്നതിനാലാണ് ന്നാ താൻ കേസ് കൊട് ൽ എന്നെ അഭിനയിപ്പിച്ചതെന്നും ബേസിൽ തമാശയായി പറഞ്ഞു.അഭിനയത്തിലേക്ക് യാദൃഛികമായി വന്നതാണെന്നും എന്നും പ്രാധാന്യം കൊടുക്കുന്നത് സംവിധാനത്തിനാണെന്നും ബേസിൽ കൂട്ടിച്ചേർത്തു.

പല ചിത്രങ്ങളിൽ അഭിനയിക്കുന്നതുകൊണ്ട് പല തരത്തിലുള്ള ആളുകളെ കാണാൻ പറ്റുമെന്ന് ജോണി ആന്റണി പറഞ്ഞു. സി.ഐ.ഡി മൂസ ഇന്നാണ് ഇറക്കുന്നതെങ്കിൽ ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്തും. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്തത്. ​ഗ്രാഫിക്സ് ഒക്കെ അമച്വറായിരുന്നു. ഇന്ന് ഇറക്കുകയാണെങ്കിൽ മികവ് കൂടുകയേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Content Highlights: basil joseph and johny antony about palthu janwar movie, palthu janwar movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented