പൂച്ച സെർ മഹാ അലമ്പായിരുന്നു, പന്നിയായിരുന്നു പ്രൊഫഷണൽ, ഒറ്റ ടേക്കിൽ ഓ.കെയാക്കി -ബേസിൽ


ഇത്രയും വലിയ നായയുമായിട്ടുള്ള രം​ഗം നല്ല പേടിയോടെയാണ് ചെയ്തത്. എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്ന് ഇടയ്ക്കിടെ ട്രെയിനറോട് ചോദിക്കുന്നുണ്ടായിരുന്നു. ഒരു കുഴപ്പവുമില്ല, പാവമാണ് എന്ന് അദ്ദേഹം പറഞ്ഞു. പേര് ചോദിച്ചപ്പോൾ പറയുകയാണ് ഹണ്ടർ എന്ന്.

ബേസിൽ ജോസഫ് | ഫോട്ടോ: www.instagram.com/ibasiljoseph/

ബേസിൽ ജോസഫിനെ നായകനാക്കി നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത പാൽതു ജാൻവർ വിജയകരമായി പ്രദർശനം തുടരുകയാണ്. മൃ​ഗങ്ങൾക്കൊപ്പമുള്ള അഭിനയത്തേക്കുറിച്ചും അവരെ ഉൾപ്പെടുത്തി പ്രൊമോ ​ഗാനം സംവിധാനം ചെയ്തതിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ബേസിൽ. ക്ലബ് എഫ്.എം സ്റ്റാർ ജാമിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

നമ്മളെ തിരിച്ചെന്തെങ്കിലും ചെയ്യാൻ സാധ്യതയുള്ള മൃ​ഗങ്ങളോട് പേടിയാണെന്ന് ബേസിൽ പറഞ്ഞു. ദൂരത്ത് നിന്ന് കാണാനും പിന്നെ വീഡിയോകളൊക്കെ കാണാനുമെല്ലാം ഇഷ്ടമാണ്. പക്ഷേ അടുത്തേക്ക് ചെല്ലാൻ പറ്റില്ല. ഇപ്പോൾ ഈ സിനിമ കഴിഞ്ഞതിന് ശേഷം പശു, പോത്ത്, ആട് തുടങ്ങിയവയോടുള്ള പേടി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

"പോലീസ് നായയുമായിട്ടായിരുന്നു ആദ്യസീൻ. ട്രെയിനറൊക്കെ അടുത്തുണ്ടായിരുന്നു. കുഞ്ഞ് പട്ടിയെ വരെ എനിക്ക് പേടിയാണ്. അതുകൊണ്ട് തന്നെ ഇത്രയും വലിയ നായയുമായിട്ടുള്ള രം​ഗം നല്ല പേടിയോടെയാണ് ചെയ്തത്. എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്ന് ഇടയ്ക്കിടെ ട്രെയിനറോട് ചോദിക്കുന്നുണ്ടായിരുന്നു. ഒരു കുഴപ്പവുമില്ല, പാവമാണ് എന്ന് അദ്ദേഹം പറഞ്ഞു. പേര് ചോദിച്ചപ്പോൾ പറയുകയാണ് ഹണ്ടർ എന്ന്. ഞാൻ ചോദിച്ചു പാവമാണെങ്കിൽ എന്തിനാ ഈ പേരെന്ന്. പേടിച്ചിട്ട് നായയുടെ കണ്ണിൽ നോക്കാതെ പുരികത്തിലൊക്കെ നോക്കിയാണ് അഭിനയിച്ചത്." ബേസിൽ ഓർത്തെടുത്തു.

"ഷൂട്ടിങ് കഴിഞ്ഞപ്പോൾ ദിലീഷ് പോത്തനാണ് പ്രൊമോ ​ഗാനം സംവിധാനം ചെയ്യാൻ ഏൽപ്പിച്ചത്. അതാവുമ്പോൾ തൊട്ടഭിനയിക്കേണ്ട. അവർ കോസ്റ്റ്യൂമിട്ട് നിൽക്കുന്നേയുള്ളൂ. പൂച്ചയ്ക്ക് തീരെ സഹകരണം ഉണ്ടായിരുന്നില്ല. ചില സമയത്ത് മൂഡുണ്ടാവാറില്ല. പൂച്ച ഫുഡ് കഴിക്കാൻ പോയെന്ന് പറയും. എന്നാൽ മൂഡില്ലാത്തപ്പോൾ ഭക്ഷണം കഴിപ്പിച്ചൂടേയെന്ന് ചോദിക്കും. മൂഡില്ലാത്തപ്പോൾ പൂച്ച ഭക്ഷണം കഴിക്കാറില്ലെന്നായിരിക്കും മറുപടി. പൂച്ചയായിരുന്നു ഭയങ്കര അലമ്പ്. ആടും കോഴിയുമെല്ലാം പ്രശ്നക്കാരായിരുന്നു."

പന്നിയായിരുന്നു അദ്ഭുതപ്പെടുത്തിയത്. വരുന്നു, എടുക്കുന്നു, ഒറ്റ ടേക്കിൽ ഓ.കെയാക്കി തിരിച്ചുപോവുന്നു. പ്രൊഫഷണൽ ആയിരുന്നു. നായയും അടിപൊളിയായിരുന്നു. പരിശീലകർ പറയുന്നതുപോലെ ചെയ്യുമെന്നും ബേസിൽ പറഞ്ഞു. ഭാവന സ്റ്റുഡിയോസാണ് പാൽതു ജാൻവറിന്റെ നിർമാണം.

Content Highlights: basil joseph about palthu janwar, palthu fashion show, Palthu janwar promo song

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented